2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പറയാന്‍ മറന്നത്‌

കുഞ്ഞുമോള്‍ ബെന്നി

 

എന്റെ സ്വപ്നങ്ങളെപ്പഴും
അരിയും തേങ്ങയും ജീരകമണിയും
വറുത്തിടിച്ച്
വറുതിയിലേയ്‌ക്കെന്നു കരുതി
കൈയെത്താപ്പുറത്തേയ്ക്കമ്മ
ഒതുക്കിവയ്ക്കുന്ന
പലഹാരപ്പൊതിപോലെയാണ്.

പെരുവിരലില്‍ കുത്തി നിന്നാഞ്ഞും
മേലാക്കം ചാടിയെത്തി നോക്കിയും
കുപ്പിവടിയാലൊന്നു തട്ടിനോക്കിയും
നടുതളര്‍ന്ന് നിലംപറ്റും ഞാന്‍, പലവട്ടം.

ഇറയത്തിരുന്നോലപ്പന്തുരുട്ടുന്ന
അനുജനെ ചുമലിലേറ്റിയാല്‍
കൈയെത്തിപ്പിടിക്കാമെങ്കിലും
പങ്കുവയ്‌ക്കേണ്ട രസക്കേടോര്‍ത്ത്
അനങ്ങാതിരിക്കും.

നിനച്ചിരിക്കാത്ത നേരത്ത്
അപ്പുറത്തെ കള്ളിക്കറുമ്പിപ്പൂച്ച
കടിച്ചു കുടഞ്ഞതു താഴേയ്ക്ക്
തൂവിക്കുന്നതു കാണുമ്പോള്‍
അമ്മ നെരിപ്പോടിനരികിലും
ഞാന്‍ വേരുപിണഞ്ഞ കല്‍പ്പടവിലിരുന്നും
വിങ്ങിവിങ്ങിക്കരയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.