2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പറമ്പിക്കുളത്തെ വനഭൂമിയും കെട്ടിടങ്ങളും എറ്റെടുത്തില്ല; സ്വന്തം ഭൂമിയിലെ കെട്ടിടങ്ങള്‍ പുതുക്കിപണിയാനാകാതെ കേരളം

നിയമവിരുദ്ധമായി തമിഴ്‌നാടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തകൃതി

വി.എം.ഷണ്‍മുഖദാസ്

പാലക്കാട് :കേരളത്തിന്റെ സ്ഥലത്ത് പറമ്പികുളംമേഖലയിലെ ഡാമുകള്‍ നിര്‍മിച്ചതിന് ശേഷം സ്ഥലവും കെട്ടിടങ്ങളും ലൈസന്‍സ് ഫീസ് അടച്ചു ഭൂമിയും കെട്ടിടങ്ങളുംകേരളത്തിന് കൈമാറണമെന്ന കരാര്‍ വ്യവസ്ഥ പാലിക്കാന്‍ ഇതുവരെ തമിഴ്‌നാട് തയാറായിട്ടില്ല. നൂറോളം കെട്ടിടങ്ങളാണുള്ളത്. ഇതിനു പുറമെ ടൂറിസ്റ്റ് ബംഗ്ലാവും. ഇതില്‍ പത്തില്‍ താഴെ കെട്ടിടങ്ങള്‍ മാത്രമാണ് കേരളത്തിന്റെ കൈവശമുള്ളു. ബാക്കിയെല്ലാം കൈകാര്യം ചെയ്യുന്നത് ചെയ്യുന്നത് തമിഴ്‌നാട് ജലസേചന വകുപ്പാണ്. ഇവിടെ ജോലിയെടുക്കുന്ന കേരളത്തിലെ വനംവകുപ്പ് ,അന്തര്‍ സംസ്ഥാന ജലവിതരണ ഓഫിസുമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ താമസിക്കുന്നത് തമിഴ്‌നാടിന്റെ കനിവിലാണ്. പൊട്ടിപൊളിഞ്ഞ ക്വാര്‍ട്ടേഴ്‌സുകള്‍ നന്നാക്കാന്‍ പോലും അനുമതി നല്‍കാറില്ല.
എന്നാല്‍, തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും താമസിക്കാന്‍ പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു കളഞ്ഞ്് പുതിയ നാല് ടെറസ് വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതും കരാറിന് വിരുദ്ധമാണ്. ചോരുന്നു എന്ന പേരിലാണ് പഴയതെല്ലാം പൊളിച്ചു പുതിയത് നിര്‍മിച്ചത്. എന്നാല്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു പണിയാന്‍ തമിഴ്‌നാട് അനുവദിച്ചിട്ടുമില്ല.
കേരളത്തിന്റെ സ്ഥലത്തു പുതിയ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കുന്നതിന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ മൗനാനുവാദവും നല്‍കിയിരിക്കുകയാണ്. 1994 ല്‍ കേരളനിയമസഭ നിയമിച്ച പറമ്പിക്കുളം നദിജല കരാറുകള്‍ സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ സ്ഥലവും,വനഭൂമിയും, കെട്ടിടങ്ങളും ഉടനെ തിരിച്ചെടുക്കാന്‍ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു. ഇതിനെ തുടര്‍ന്നു പാലക്കാട് ജില്ലാ കലക്ടര്‍ ചെയര്‍മാനും കോഴിക്കോട് സുപ്രണ്ടിങ് എന്‍ജിനീയര്‍ (ബി ആന്‍ഡ് ആര്‍ )പി എ പി ലൈസന്‍ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായി ഒരു കമ്മിറ്റിയെ 1973 മാര്‍ച് 22 ന് നിയമിക്കുകയും, 1977 ജനുവരി 11 നു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.ഇതുവരെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടിയെടുത്തിട്ടില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലാ വികസന സമിതി യോഗത്തില്‍ പറമ്പിക്കുളം ഡി.എഫ്. ഓ,അന്തര്‍സംസ്ഥാന നദീജല ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ കെട്ടിടങ്ങളും സ്ഥലവും ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചില്ല.
കഴിഞ്ഞമാസം കേരളത്തിലെ റേഷന്‍ കട പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അറ്റകുറ്റപണികള്‍ നടത്താന്‍ അടച്ചിട്ടിരുന്നു. ധാരാളം കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടന്നിട്ടും തമിഴ്‌നാട് റേഷന്‍കടക്കായി ഒരു മുറി നല്‍കാന്‍ തയാറായിട്ടില്ല. ഇപ്പോള്‍ പറമ്പികുളത്തെ വനംവകുപ്പിന്റെ മീറ്റിങ്ങുകള്‍ നടത്തുന്ന ഒരു കെട്ടിടത്തിലാണ് റേഷന്‍ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.
പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകള്‍ നിര്‍മിക്കാനും റോഡിനുമായി ആകെ 6283.126 ഏക്കര്‍സ്ഥലമാണ് തമിഴ്‌നാട് പൊതുമരാമത്തു വകുപ്പിന് കൈമാറിയിട്ടുള്ളത്. ഇനിയും ഈ സ്ഥലം ഏറ്റെടുക്കാതെ വൈകിപ്പിച്ചാല്‍ കേരളത്തിന് സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടാന്‍ ഇടയുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.