2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പരോള്‍ നീട്ടിയില്ല; ലാലു കീഴടങ്ങി

 

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കോടതിയില്‍ കീഴടങ്ങി. കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവില്‍ പരോളിലായിരുന്നു. എന്നാല്‍, പരോള്‍ നീട്ടിനല്‍കാനാകില്ലെന്നും ഓഗസ്റ്റ് 30നകം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടതോടെയാണ് ലാലു കീഴടങ്ങിയത്. റാഞ്ചിയിലെ സി.ബി.ഐ കോടതിയിലാണ് കീഴടങ്ങിയത്.
കീഴടങ്ങാന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് നിര്‍ദേശിച്ചിരുന്നത്. ഇതേതുടര്‍ന്ന് ഇന്നലെ പറ്റ്‌നയില്‍നിന്നു റാഞ്ചിയിലെത്തിയാണ് ലാലു കീഴടങ്ങിയത്. സി.ബി.ഐ കോടതിയുടെ തീരുമാനങ്ങള്‍ അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News