2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പരോക്ഷ നികുതിവ്യവസ്ഥ ലഘൂകരിക്കപ്പെടും: ഡോ. ഡി നാരായണ

കണ്ണൂര്‍: രാജ്യത്തെ നികുതി വ്യവസ്ഥ ജി.എസ്.ടി.യിലൂടെ ലഘൂകരിക്കപ്പെടുമെന്നും എന്നാല്‍ കേരളത്തിലെ ചെറുകിട വ്യവസായ മേഖലയ്ക്ക് ഇത് ഗുണകരമാവുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗവും തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്‌റുമായ ഡോ. ഡി നാരായണ.
കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നവേഷന്റെ(സിരി) ആഭിമുഖ്യത്തില്‍ നടത്തിയ ചരക്കുസേവന നികുതി ഏകദിന ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് അസി. കമ്മിഷണര്‍ എം.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണാ ജ്വല്‍സ് മാനേജിങ് പാര്‍ട്ണര്‍ സി.വി രവീന്ദ്രനാഥ് അധ്യക്ഷനായി. പ്രൊഫ. ഡോ. ജോസ് സെബാസ്റ്റ്യന്‍, സാജു ശ്രീധര്‍ ക്ലാസെടുത്തു. ഡോ. എ അശോകന്‍, കെ ബാലചന്ദ്രന്‍, ഡോ. വി.പി രാഘവന്‍, ഡോ. പി നാരായണന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.