2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

പരേതന്റെ പേരില്‍ പാസ്‌പോര്‍ട്ട് അപേക്ഷ; അമ്മാവനെ പൊലിസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: പരേതന്റെ പേരില്‍ വ്യാജ പാസ്‌പോട്ടിന് അപേക്ഷ നല്‍കിയ അമ്മാവനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഉദുമ സ്വദേശി തെക്കേക്കരയിലെ നാരായണ (50)നാണ് കേസില്‍ അറസ്റ്റിലായത്. കളനാട് മങ്ങാട്ടുള്ള ഇയാളുടെ മരിച്ചു പോയ മരുമകന്റെ മേല്‍വിലാസവും തന്റെ ഫോട്ടോയും പതിച്ചാണ് വ്യാജ പാസ്‌പോര്‍ട്ടിന് ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതിന് വേണ്ടി വ്യാജ രേഖകളും ഇയാള്‍ ഉണ്ടാക്കിയിരുന്നു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്താണ് നാരായണന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയതായി അധികൃതര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നാലു മാസം മുമ്പ് ഇയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലിസ് കേസെടുത്തിരുന്നു. കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണനെ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ പിടികൂടികൂടുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.