2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പരുക്ക്: സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍

ന്യൂഡല്‍ഹി: എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ പാര്‍ഥിവ് ഇടം കണ്ടത്. തുടയിലേറ്റ പരുക്കിനെ തുര്‍ന്നു മൂന്നാം ടെസ്റ്റില്‍ സാഹയ്ക്ക് വിശ്രമമനുവദിക്കാന്‍ തീരുമാനിച്ചതായി ബി.സി.സി.ഐ വ്യക്തമാക്കി.
സമീപകാലത്ത് ഗുജറാത്തിനു വേണ്ടി രഞ്ജിയില്‍ മികച്ച പ്രകടനം നടത്തിയതാണ് പാര്‍ഥിവിനെ തുണച്ചത്. 2008ല്‍ ശ്രീലങ്കക്കെതിരേയാണ് 31കാരനായ പാര്‍ഥിവ് അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. 2012ലാണ് അവസാനമായി ഏകദിനത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി സീസണില്‍ എട്ടു ഇന്നിങ്‌സുകളില്‍ 20, 61, 53, 60, 21, 49, 139, 12 എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്. 59.28 ശരാശരിയില്‍ 415 റണ്‍സ് താരം അടിച്ചെടുത്തു. ഇന്ത്യക്കായി 20 ടെസ്റ്റുകള്‍ കളിച്ച താരം 983 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News