2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പരുക്ക്: മോണ്‍ട്രിയലില്‍ നിന്നു സെറീന പിന്‍മാറി

ക്വബെക്: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം സെറീന വില്ല്യംസ് അടുത്തയാഴ്ച മോണ്‍ട്രിയലില്‍ ആരംഭിക്കുന്ന റോജേഴ്‌സ് കപ്പ് ഡബ്ല്യു.ടി.എ ടൂര്‍ണമെന്റില്‍ നിന്നു പിന്മാറി. തോളിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്.
 റിയോ ഒളിംപിക്‌സിലെ സിംഗിള്‍സ് കിരീടം ലക്ഷ്യമിടുന്ന സെറീനയ്ക്ക് പരുക്ക് തിരിച്ചടിയാണ്. സിംഗിള്‍സിലും ഡബിള്‍സിലും നിലവിലെ ഒളിംപിക് ജേത്രിയായ സെറീന ഇരട്ട സ്വര്‍ണം നിലനിര്‍ത്താനായി റിയോയില്‍ സഹോദരി വീനസ് വില്യംസിനൊപ്പം ഡബിള്‍സിലും മത്സരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.