2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പരുക്ക്: ബ്രസീല്‍ ഗോളി ഫെര്‍ണാണ്ടോ പ്രാസ് ഒളിംപിക്‌സിനില്ല

റിയോ ഡി ജനീറോ: ബ്രസീല്‍ ടീമിന്റെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ പ്രാസ് ഒളിംപിക്‌സില്‍ മത്സരിക്കില്ല. കൈമുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പ്രാസിന്റെ പിന്‍മാറ്റം. 38കാരനായ പ്രാസിനെ ഒളിംപിക് ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കളിപ്രേമികളെ അമ്പരിപ്പിച്ചിരുന്നു. ഒളിംപിക്‌സില്‍ താരത്തിന് മികവ് പുലര്‍ത്താന്‍ സാധിക്കുമോ എന്നും സംശയമുയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ജപ്പാനെതിരേ നടന്ന ബ്രസീലിന്റെ സൗഹൃദമത്സരത്തിനിടെ പ്രാസിന്റെ പരുക്ക് രൂക്ഷമായിരുന്നു. തുടര്‍ന്ന് അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ഗോള്‍ കീപ്പര്‍ യുല്‍സെന്നാണ് ഗോള്‍ വല കാത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.