2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് 2014 സ്‌കീം റഗുലര്‍, 2009 സ്‌കീം സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്, പാര്‍ട്ട്‌ടൈം ബി.ടെക് റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്, ബി.ആര്‍ക് 2012 മുതല്‍ പ്രവേശനം റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്, 2009-11 പ്രവേശനം (04 സ്‌കീം) സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 27 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 30 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബി.ആര്‍ക് സപ്ലിമെന്ററി പരീക്ഷക്കുള്ള ലിങ്ക് ആറാം സെമസ്റ്റര്‍ (ഏപ്രില്‍ 2016) പരീക്ഷാഫലം വന്നതിന് ശേഷം ലഭ്യമാവും.     
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 20 മുതല്‍ 24 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 25 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.  
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 24 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 27 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.