2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പരിസ്ഥിതി സുസ്ഥിരതക്ക് നിര്‍ദേശങ്ങളുമായി എന്‍.സി.സി.ആര്‍ ശാസ്ത്രജ്ഞര്‍

കോഴിക്കോട്: ജില്ലയിലെ പരിസ്ഥിതി സുസ്ഥിരമാക്കാന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കലക്ടറുടെ ചേംബറില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദുരന്തനിവാരണം, പ്രകൃതിയുടെ സ്വാഭാവികത, ഫിഷറീസ്, ടൂറിസം എന്നീ മേഖലകളില്‍ ഊന്നിയുള്ള പരിശീലനമാണ് നല്‍കിയത്.
ജില്ലാ കലക്ടര്‍ സാംബശിവ റാവു, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരായ ഡോ. എസ്.കെ ദാസ്, ഡോ. ടുനി ഉഷ, ഡോ. എസ്.കെ ഡാഷ്, മുനിസിപ്പല്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.