2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പരിസ്ഥിതി സംരക്ഷണവും മദ്യമാഫിയ നിയന്ത്രണവും അനിവാര്യം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ചേലക്കര: നവകേരള സൃഷ്ടിക്ക് പരിസ്ഥിതി സംരക്ഷണവും മദ്യമാഫിയകളെ നിയന്ത്രിക്കലും അനിവാര്യമാണെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. എളനാട് കിഴക്കുമുറിയില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണവും പഴയന്നൂര്‍ പഞ്ചായത്ത് മുസ്‌ലീം ലീഗ് പോഷക ഘടകങ്ങളുടെ നേതൃത്വത്തില്‍ കിഴക്കുമുറിയില്‍ സുഭാഷിന് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് ബഷീര്‍, വി.എസ് കാസിം ഹാജി അധ്യക്ഷനായി. സിദ്ധീഖലി രാങ്ങാട്ടൂര്‍ പ്രഭാഷണം നടത്തി. കെ.എസ് ഹംസ, സി.എച്ച് റഷീദ്, പി.എം അമീര്‍ , എം.പി കുഞ്ഞിക്കോയ തങ്ങള്‍, കെ.എം.സി.സി നാഷനല്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ഇ.വേണുഗോപാലമേനോന്‍, പി.എ.അബ്ദുള്‍ സലാം , പി.എ അബ്ദുള്‍ കരീം, കെ.എ.മുഹമ്മദ് കുട്ടി, ടി.കെ സെയ്തലവി, എന്‍.എസ്.എ മുജീബ് , പി.എം മുസ്തഫ, കെ.എ മുഹമ്മദാലി, പി.കെ മുരളീധരന്‍ ,ഡോ. സരിന്‍ ഐ.എ.എസ്, ടി. മുകുന്ദന്‍, വി.കെ.ശ്രീകുമാര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.