2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പരിസ്ഥിതിപ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ വെള്ളെക്കടവ് വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ നടന്ന ക്രമക്കേടിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റിന്റേയും ക്വാറിക്കെതിരേ പരാതി നല്‍കിയതിനെത്തുടര്‍ന്നു സ്വകാര്യവ്യക്തിയുടേയും നേതൃത്വത്തില്‍ ഗുണ്ടകളെ ഉപയോഗിച്ചു മര്‍ദിച്ചതായി പരിസ്ഥിതിപ്രവര്‍ത്തകനായ ജ്യോതിഷ്‌കുമാര്‍ വര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇവര്‍ക്കെതിരേ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഇവരില്‍ നിന്നും നിരന്തരം ഭീഷണിയുള്ള തന്റെ കുടുംബത്തിനു സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേമം ബ്ലോക്ക് അംഗം ജോര്‍ജുകുട്ടിയും വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.