2019 October 14 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പരിശീലന പറക്കലിനിടെ യു.എസ് ബോംബര്‍ വിമാനം ഗുവാമില്‍ തകര്‍ന്നുവീണു

ഹഗത്‌ന: യു.എസിന്റെ ബോംബര്‍ വിമാനം പരിശീലന പറക്കലിനിടെ ഗുവാമില്‍ തകര്‍ന്നുവീണു. എ.ബി എന്ന ബോംബര്‍ വിമാനമാണ് ഗുവാമില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും രക്ഷപ്പെട്ടതായി യു.എസ് എയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. എ.ബി-52 എന്ന ബോംബര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പതിവു പരിശീലന പറക്കലിനായി ഗുവാമിലെ എയര്‍ ബേസ് ക്യംപില്‍ നിന്നും പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം താഴെ പതിക്കുകയായിരുന്നു.  അപകടത്തിനു കാരണമെന്തെന്ന് ഇതുവരെ അറിവായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.