2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രകൃതിക്ഷോഭങ്ങളെയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും അകടങ്ങളെ ഈ വിഭാഗത്തില്‍ പെടുത്താറില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്.

പ്രകൃതിക്ഷോഭങ്ങളെയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും അകടങ്ങളെ ഈ വിഭാഗത്തില്‍ പെടുത്താറില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ അറിയിച്ചു. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്രസഹായം നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.