2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പരമ്പര റാഞ്ചാന്‍

 

പൂനെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 ക്രിക്കറ്റ് ഇന്ന് നടക്കും. പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരം മഴാകാരണം ഉപേക്ഷിച്ചിരുന്നു. മധ്യപ്രദേശില്‍ നടന്ന രണ്ടാം ടി20യിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇന്നത്തെ മത്സരം ടി20 ലോകകപ്പിന് ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി ആരെ ഉള്‍പ്പെടുത്തുമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി നിര്‍ണായക മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിചയ സമ്പന്നനായ ഓള്‍റൗണ്ട@ര്‍ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവാകും ടീമിലെ ഏക മാറ്റം. പരമ്പരയിലെ കഴിഞ്ഞ രണ്ട@ു മത്സരങ്ങളിലും ജഡേജ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. മത്സര പരിചയവും നിര്‍ണായക മത്സരങ്ങളില്‍ തിളങ്ങാനുള്ള മിടുക്കുമാണ് ജഡേജയെ മൂന്നാം ടി20യില്‍ കളിപ്പിക്കാന്‍ വിരാട് കോഹ്‌ലിയെ പ്രേരിപ്പിക്കുന്നത്. ജഡേജ ടീമിലെത്തുകയാണെങ്കില്‍ മുംബൈ ഓള്‍റൗ@ണ്ടര്‍ ശിവം ദുബെയ്ക്കാവും സ്ഥാനം നഷ്ടമാവുക. ര@ണ്ടാം ടി20യില്‍ ദുബെ ഒരു പന്ത് പോലും എറിഞ്ഞിരുന്നില്ല.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ട@ാം ടി20യില്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല.
സാധ്യതാ ഇലവന്‍
ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.