2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

പരമ്പര പൂര്‍ത്തിയാക്കാന്‍ വിന്‍ഡീസ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

മുംബൈ: 2014ല്‍ ഇന്ത്യയില്‍ പര്യടനം നടത്തിയ വെസ്റ്റിന്‍ഡീസ് ടീം പാതിവഴിയില്‍ പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ സംഭവത്തിലെ പ്രശ്‌ന പരിഹാരത്തിലെ വെളിപ്പെടുത്തലുകളുമായി ബി.സി.സി.ഐ. അന്നത്തെ ബി.സി.സി.ഐ കമ്മിറ്റികളിലുണ്ടായിരുന്നവര്‍ 41.97 മില്യനാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് പിഴയിട്ടത്. എന്നാല്‍ പിന്നീട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ വിന്‍ഡീസ് ടീം 2017ല്‍ ഇന്ത്യയിലെത്തുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.

ഈ വ്യവസ്ഥ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് പിഴ വേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടായതാണെന്നും ശശാങ്ക് മനോഹര്‍ പറഞ്ഞു. പരമ്പരയിലെ നാലാം മത്സരത്തിന് ശേഷമാണ് വേതന പ്രശ്‌നത്തെ തുടര്‍ന്ന് വിന്‍ഡീസ് നാട്ടിലേക്ക് മടങ്ങിയത്. പരമ്പരയില്‍ അഞ്ചു ഏകദിനങ്ങളും ഒരു ടി20യും മൂന്നു ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.