2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പരമ്പരാഗത ടെന്റുകള്‍ വഴിമാറി; ഈ വര്‍ഷം നല്‍കിയത് ജര്‍മന്‍ നിര്‍മിത ടെന്റുകള്‍

 

മക്ക: അറഫയിലെ പരമ്പരാഗത ടെന്റുകള്‍ ഒഴിവാക്കി ഈ വര്‍ഷം ഉപയോഗിച്ചതു ജര്‍മന്‍ നിര്‍മിത ടെന്റുകള്‍. അറബ് രാജ്യങ്ങളില്‍നിന്നെത്തുന്ന ഹാജിമാര്‍ക്കു മാത്രമായി അറഫാ നഗരിയില്‍ സ്ഥാപിച്ചിരുന്ന പരമ്പരാഗത ടെന്റുകളാണ് ഈ വര്‍ഷം ജര്‍മന്‍ നിര്‍മിത ടെന്റുകള്‍ക്കു വഴിമാറിയത്.
ഇതോടെ ഇനി മുതല്‍ അറഫയില്‍ ഹാജിമാര്‍ക്കു പരമ്പരാഗത ടെന്റുകളൊരുക്കില്ല. പകരം ജര്‍മന്‍ നിര്‍മിത ടെന്റുകളായിരിക്കും ഉപയോഗിക്കുക. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഹാജിമാര്‍ക്ക് നേരത്തേ തന്നെ ജര്‍മന്‍ നിര്‍മിത ടെന്റുകളാണ് തയാറാക്കിയിരുന്നത്. ഒന്‍പതു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അറഫയില്‍ 385 ഹാജിമാര്‍ക്കു താമസിക്കാവുന്ന പ്രത്യേക ടെന്റുകളാണ് ഒരുക്കിയിരുന്നതെന്ന് അറഫ ടെന്റുകളുടെ മേല്‍നോട്ടം വഹിക്കുന്ന മുതവ്വിഫ് എന്‍ജിനിയര്‍ മുഹമ്മദ് അറിയിച്ചു.
ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനാകുന്ന പ്രത്യേക തരം ഷീറ്റുകളാണ് ഈ ടെന്റുകളില്‍ ഉപയോഗിക്കുന്നത്. എയര്‍ക
ണ്ടണ്ടീഷന്‍ സൗകര്യങ്ങള്‍കൂടി ഒരുക്കുന്നതോടെ ഹാജിമാര്‍ക്ക് ഇതിനുള്ളില്‍ സുഖമായി താമസിക്കാനാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.