2017 March 25 Saturday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

പയ്യന്നൂര്‍ മണ്ഡലത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി തയാറാകുന്നു

 

പയ്യന്നൂര്‍: വരള്‍ച്ചയെ നേരിടാനും കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് വെള്ളം എത്തിക്കുന്നതിനുമായി പയ്യന്നൂര്‍ മണ്ഡലത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി തയാറാക്കുന്നു. മുന്നോടിയായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനും സമഗ്ര പരിപാടി ആവിഷ്‌കരിക്കുന്നതിനുമായി സി കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, ഗ്രൗണ്ട് വാട്ടര്‍ എന്നിവയിലെ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്തു.
ഈ വര്‍ഷം നേരിടാനിരിക്കുന്ന വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ അവതരിപ്പിച്ചു. വകുപ്പുതല ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കുടിവെള്ള, ജലസേചന പദ്ധതികളുടെ വിശദാംശങ്ങള്‍ വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ തദ്ദേശഭരണ വകുപ്പുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സി കൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കി. ഓരോ പ്രദേശത്തും കുടിവെള്ള ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ കണക്കുകളും അതിനു പരിഹാരമായി കുടിവെള്ളം ലഭ്യമാകുന്ന സ്രോതസും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് തയാറാക്കാന്‍ യോഗം പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. ഇതു പരിശോധിച്ച് ലഘു പദ്ധതികള്‍ രൂപം നല്‍കുന്നതിനായി 27ന് വീണ്ടും യോഗം ചേരും.