2017 February 21 Tuesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങളുടെ തന്നെ വ്യാജങ്ങള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
ജോണ്‍ ആല്‍വര്‍ട്ട്

പയ്യന്നൂര്‍ ബൈപ്പാസ് വഴി നാളെ മുതല്‍ ബസ് സര്‍വിസ് നിരോധനം

 

 

 

 

 

 

 

 

പയ്യന്നൂര്‍: നഗരത്തില്‍ ഓവുചാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ബൈപ്പാസ് വഴി ബസ് സര്‍വിസ് നിരോധിച്ചു. സെന്റ് മേരീസ് സ്‌കൂള്‍ മുതല്‍ വടക്ക് ഭാഗത്തേക്കാണ് ഓവുചാല്‍ നിര്‍മാണം. ബൈപ്പാസ് റോഡിന് കുറുകെയും ഓവുചാല്‍ നിര്‍മിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബൈപ്പാസ് വഴി രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിക്കുന്നത്.
മാതമംഗലം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസുകള്‍ വില്ലേജ് ഓഫിസ് റോഡ് വഴി തെക്കെ ബസാറിലൂടെ പുതിയ സ്റ്റാന്‍ഡിലെത്തി പെരുമ്പ ഭാഗത്തേക്ക് പോകണം. മറ്റു ബസുകളെല്ലാം സെന്‍ട്രല്‍ ബസാര്‍ വഴി തന്നെ തിരിച്ചു പോകണം. നാരങ്ങാ തോട് മുതല്‍ സെന്‍ട്രല്‍ ബസാര്‍ വരെയാണ് ഓവുചാല്‍ നിര്‍മിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സെന്‍ട്രല്‍ ബസാര്‍ മുതല്‍ കൊറ്റി റെയില്‍വേ മേല്‍പ്പാലം വരെ പ്രധാന റോഡ് മെക്കാഡം ടാറിങ്ങ് നടത്തും. മൂന്ന് കോടി രൂപ ചെലവിലാണ് പ്രവൃത്തി നടപ്പാക്കുന്നത്.