2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പയ്യന്നൂരില്‍ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പെരിങ്ങോം, പെരിന്തട്ട, വെള്ളോറ, എരമം,കുറ്റൂര്‍, ആലപ്പടമ്പ് , വെള്ളൂര്‍ എന്നീ റവന്യൂ വില്ലേജുകളിലെ വിവിധങ്ങളായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വിഷയത്തില്‍ മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആറു മാസത്തിനുള്ളില്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
സി കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണു തീരുമാനം. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സി.എച്ച് കുര്യന്‍ ഐ.എ.എസ്, ജോ. സെക്രട്ടറി വി.വി ഷാര്‍ജ, ലാന്റ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി,  കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആന്‍ഡ് ആര്‍) ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.