2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പയ്യന്നൂരില്‍ പൊലിസിനു നേരെ കൈയേറ്റ ശ്രമം; എട്ടു പേര്‍ക്കെതിരേ കേസ്

 പയ്യന്നൂര്‍: അക്രമത്തില്‍ പരുക്കേറ്റവരുമായി സ്റ്റേഷനിലേക്കു പോകവെ പിന്തുടര്‍ന്നെത്തിയ സംഘം സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ കൈയേറ്റം ചെയ്തു. സിവില്‍ പൊലിസ് ഓഫിസര്‍ കെ.വി ചന്ദ്രനു നേരെയാണ് കൈയേറ്റ ശ്രമം നടന്നത്. ഇദ്ദേഹത്തിന്റെ നെയിംപ്ലേറ്റും ഫഌപ്പും നശിപ്പിച്ചു. സംഭവത്തില്‍ പയ്യന്നൂരിലെ അക്ഷയ്, ശ്യാം, ജിഷ്ണു, നിഥിന്‍ തുടങ്ങി കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരേ കേസെടുത്തു. ഇവര്‍ പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ദിവസം രാത്രി കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു സംഘം തര്‍ക്കിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ഇടപെടുകയായിരുന്നു. ഇരുസംഘവും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ പൊലിസ് എത്തി. അക്രമത്തില്‍ പരുക്കേറ്റ റെന്റ് എ കാര്‍ ഉടമകളായ പടന്നയിലെ ഷംസീര്‍(37), ഇളമ്പച്ചിയിലെ ഫാറൂഖ്(36) എന്നിവരെ പൊലിസ് സ്റ്റേഷനിലെത്തിച്ചു. പിന്തുടര്‍ന്നെത്തിയ സംഘം സ്റ്റേഷനില്‍ വച്ചും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതു തടയുന്നതിനിടെയാണ് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ ടി.വി ചന്ദ്രനെ കൈയേറ്റം ചെയ്തത്. പരുക്കേറ്റവരുടെ പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പൊലിസ് വധശ്രമത്തിനാണു കേസെടുത്തിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.