2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പബ്ജി ഗെയിമിന് അടിമപ്പെട്ട മകന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു

 

 

ബെല്‍ഗാവി(ഉത്തര കര്‍ണാടക): മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്തു കൊടുക്കാത്ത സംഭവത്തില്‍ പബ്ജി ഗെയിമിന് അടിമപ്പെട്ട മകന്‍ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശങ്കരപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രഘുവീറി (21) നെ പൊലിസ് അറസ്റ്റ്‌ചെയ്തു. കഴിഞ്ഞദിവസം ബെല്‍ഗാവി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പബ്ജി ഗെയിമിന് അടിമയായിരുന്ന രഘുവീര്‍ കളിക്ക് വേണ്ടി ഫോണ്‍ റീചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവിനെ ശല്യം ചെയ്തിരുന്നതായി പറയുന്നു. ഇതിനു ശങ്കരപ്പ വിസമ്മതിച്ചതിനെ തുടര്‍ന്ന് രഘുവീര്‍ കറിക്കത്തി ഉപയോഗിച്ച് ശങ്കരപ്പയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൃത്യം ചെയ്ത ശേഷം ശങ്കരപ്പയുടെ കയ്യും കാലും മകന്‍ അറുത്തതായും ശങ്കരപ്പയുടെ ഭാര്യ പൊലിസിനു മൊഴി നല്‍കി.
ബഹളം കേട്ട് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശങ്കരപ്പയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രഘുവീര്‍ മാതാവിനെയും ആക്രമിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമക്കാരനായ രഘുവീര്‍ ജോലിക്ക് പോയിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.