2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പന്നി ബീജം ഒളിപ്പിച്ചു കടത്തിയ കര്‍ഷകരെ ജയിലിലടച്ചു

 

ബെര്‍ലിന്‍: ഷാംപൂ കുപ്പികളില്‍ ഡാനിഷ് പന്നി ബീജം അനധികൃതമായി ഒളിപ്പിച്ചു കടത്തിയ കേസില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ പിടിയിലായ രണ്ട് പന്നി കര്‍ഷകരെ ജയിലിലടച്ചു. ജിഡി പോര്‍ക്ക് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോര്‍ബെന്‍ സോറന്‍സെക്ക് മൂന്ന് വര്‍ഷത്തെ തടവും കൂട്ടാളിയായ ഹെന്നിംഗ് ലെയ്ക്ക് രണ്ട് വര്‍ഷത്തെ തടവു ശിക്ഷയുമാണ് ലഭിക്കുക. ബയോസെക്യൂരിറ്റി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു.
പ്രതികള്‍ 2009 മെയ് മുതല്‍ 2017 മാര്‍ച്ച് വരെ ഡെന്‍മാര്‍ക്കില്‍ നിന്ന് പന്നി ബീജം അനധികൃതമായി ഇറക്കുമതി ചെയ്തതായി പെര്‍ത്ത് ജില്ലാ കോടതിയിലാണ് തെളിയിക്കപ്പെട്ടത്. ജിഡി പോര്‍ക്കിന്റെ കൃത്രിമ ബ്രീഡിംഗ് പ്രോഗ്രാമിലാണ് ബീജം ഉപയോഗിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.