2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പന്ത്രണ്ടു മേഖലയിലെ ആദ്യഘട്ടം സഊദിവല്‍ക്കരണം പ്രാബല്യത്തില്‍; നിരവധി കടകള്‍ അടഞ്ഞു, ശക്തമായ പരിശോധന

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പന്ത്രണ്ടു മേഖലയിലെ ആദ്യഘട്ട സഊദിവല്‍ക്കരണം ആരംഭിച്ചു.

മുഹറം ഒന്നിന് തന്നെ പുതിയ മേഖലയിലെ സഊദി വല്‍ക്കരണം ആരംഭിച്ചതോടെ ഈ മേഖലയിലെ കൂടുതല്‍ കടകളും അടഞ്ഞു കിടക്കുകയാണ്. ആദ്യ ഘട്ടത്തിലെ വസ്ത്രങ്ങള്‍, വാഹന ഷോറൂമുകള്‍, ഫര്‍ണീച്ചറുകള്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് ഇന്നലെ മുതല്‍ സഊദിവല്‍ക്കരണം നടപ്പിലാക്കിയത്. കഴിഞ്ഞ ജനുവരി 28 ന് തൊഴില്‍മന്ത്രി 12 സാമ്പത്തിക മേഖലയിലെ സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.

നൂറുശതമാനം പ്രഖ്യാപിച്ച ഇവകളില്‍ പിന്നീട് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ച് എഴുപത് ശതമാനമാക്കി കുറക്കുകയായിരുന്നു. എങ്കിലും ചെറുകിടക്കാരായ കടകള്‍ക്കു എഴുപത് ശതമാനമെന്ന കണക്കും താങ്ങാന്‍ കഴിയില്ലെന്ന കാരണത്താലും തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ രാവിലെ മുതല്‍ രാജ്യവ്യാപക പരിശോധന ആരംഭിച്ചതിനാല്‍ വിദേശികള്‍ നടത്തുന്ന നിരവധി കടകള്‍ അടച്ചു പൂട്ടിയിട്ടിക്കുകയാണ്.

സഊദിവല്‍ക്കരണം പാലിക്കാത്ത കടകള്‍ക്ക് പിഴ ഈടാക്കുകയും നിയമം ലംഘിച്ച് ജോലി ചെയ്തവരെ കസ്റ്റഡിയിലുക്കുകയും ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഞ്ച് ജീവനക്കാരുള്ള സ്ഥാപനത്തിന് ക്ലീനിംഗ്, ലോഡിംഗ് ചെയ്യാനായി ഒരു വിദേശിയെ ജോലിക്കു വയ്ക്കാം. അഞ്ചിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 20 ശതമാനത്തിലധികം ക്ലീനിംഗ്, ലോഡിംഗ് തൊഴിലാളികളെ അനുവദിക്കുകയുമില്ല. അതേസമയം ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസില്‍ രാവിലെ ഓഫീസ് തുറന്ന് വൈകീട്ട് അടക്കുന്നത് വരെ വിദേശികളെ ജോലിക്കുവയ്ക്കാന്‍ അനുവാദമില്ല.

വൈകീട്ട് അടച്ചതിന് ശേഷം ഓഫീസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യാന്‍ വിദേശികള്‍ക്ക് അനുവാദമുണ്ട്. ഒരു സ്വദേശി സ്റ്റാഫിന്റെയെങ്കിലും സാന്നിധ്യമില്ലാതെ ഈ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനും പാടില്ല.

കടകളില്‍ വിദേശികള്‍ക്ക് അനുവദിച്ച ജോലി ചെയ്യണമെങ്കില്‍ അവരുടെ ഇഖാമയിലെ പ്രൊഫഷന്‍ വ്യത്യാസപ്പെടാന്‍ പാടില്ല. സെയില്‍സ് ജോലികള്‍ ചെയ്യാന്‍ അനുവാദമില്ല എന്ന് രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും വിദേശികള്‍ ധരിച്ചിരിക്കണമെന്നും മന്ത്രാലയം പറയുന്നു.

കടപ്പാട്: സഊദി ഗസറ്റ് ഇന്‍ഫോഗ്രാഫിക്‌സ്


 

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.