2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പന്ത്രണ്ടുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

പാറശാല: പന്ത്രണ്ടുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.45 നായിരുന്നു സംഭവം. കാരോട് എറിച്ചല്ലൂര്‍ പൊറ്റയില്‍ക്കട കാണവിള തമ്പു ഭവനില്‍ ഷാജിയുടെ മകന്‍ ഷൈനാണ് (12) അയല്‍വാസിയായ ബാബുവിന്റെ ആക്രമണത്തിനിരയായത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു കുട്ടിയെ ഇയാള്‍ ആക്രമിച്ചത്. സംഭവ ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. കുട്ടിയുടെ നില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പൊഴിയൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.