2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പന്തളം നഗരസഭ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 14ന്

പത്തനംതിട്ട: പന്തളം നഗരസഭയിലെ 14 കുരമ്പാല ടൗണ്‍ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ കുരമ്പാല ജി.എല്‍.പി.എസില്‍ നടക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു.
ഈ മാസം 20ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 28ന് നടക്കും. മേയ് 30 ആണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. വോട്ടെണ്ണല്‍ ജൂണ്‍ 14ന് വൈകിട്ട് ഏഴു മുതല്‍ നടക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ 24ന് പൂര്‍ത്തിയാക്കും.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13.
അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തലുകള്‍, തിരുത്തലുകള്‍ എന്നിവയ്ക്കുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഈ മാസം 20 ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതാ തീയതി 2016 ജനുവരി ഒന്ന്.
നിലവില്‍ പന്തളം എന്‍.എസ്.എസ് കോളജാണ് വോട്ടെണ്ണല്‍ കേന്ദ്രം. ഇത് പന്തളം നഗരസഭാ കാര്യാലയത്തിലേക്ക് മാറ്റുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ജില്ലാ പട്ടികജാതി വികസന ഓഫീസറാണ് വരണാധികാരി. ഈ മണ്ഡലത്തിലെ കൗണ്‍സിലര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.