2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

പനി ബാധിച്ച് അരീക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്ര സ്വദേശി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. പി.ടി മുഹമ്മദാണ് അന്തരിച്ചത്. ഡെങ്കിപ്പനി മൂലമാണ് മരണമെന്നറിയുന്നു. മൊയ്തീന്‍ കുട്ടിയാണ് പിതാവ്. ഭാര്യ: റംലത്ത്. ഭാര്യയും കുട്ടികളും നാട്ടില്‍ നിന്നും ഒരാഴ്ച  മുമ്പാണ് ജിദ്ദയില്‍ എത്തിയത്. ശറഫിയ നവോദയ വെസ്റ്റ് യൂണിറ്റ് മെമ്പറാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.