2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

പനിബാധിച്ച് അവശനിലയിലായ ആദിവാസി സ്ത്രീ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

 

മാനന്തവാടി: പനിബാധിച്ച് അവശനിലയിലായ ആദിവാസി സ്ത്രീ മരിച്ചു. എടവക രേണ്ടനാല്‍ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്. പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്ന് രാവിലെ ഒന്‍പതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കിടത്താന്‍ ബെഡില്ലെന്നു പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചപ്പയ്ക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ വീട്ടിലേക്ക് തിരിച്ച ചപ്പ വഴിമധ്യേ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ സമരമാണ് ചപ്പയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.