2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പനമരം പുഴയില്‍ വീണ്ടും നായ്ക്കളുടെ ജഡം

പനമരം: ചെറുപുഴയില്‍ വീണ്ടും നായ്ക്കളുടെ ജഡം കണ്ടെത്തി. ഇന്നലെ രാവിലെ മാത്തൂര്‍ ചെക്ക്ഡാമിന് 50 മീറ്റര്‍ താഴെയാണ് അഴുകിയ നിലയില്‍ രണ്ട് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. പൂതാടി, പുല്‍പ്പള്ളി കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പമ്പ് ഹൗസിന് അടുത്തായാണ് ജഡം കണ്ടത്. പനമരം പുഴയുടെ വിവിധ ഭാഗങ്ങളില്‍ സി.എച്ച് റെസ്‌ക്യൂ ടീം അംഗങ്ങളും സത്യം സ്വാശ്രയ സംഘം പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് വീണ്ടും അഴുകിയ ജഡങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളം പമ്പു ചെയ്യുന്നത് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ചെറുപുഴ പാലത്തിന് 50 മീറ്റര്‍ അകലെയായി 13 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പുഴയില്‍ നിന്നുള്ള കുടിവെള്ളം പമ്പു ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇന്നലെയും നായ്ക്കളുടെ ജഡം കണ്ടെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞിട്ടും അലംഭാവം തുടരുന്ന പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.