2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

പനമരം പുഴയില്‍ നീര്‍നായകള്‍; പരിസരവാസികള്‍ ഭീതിയില്‍

പനമരം: നീര്‍നായകള്‍ പനമരം പുഴയില്‍ പെരുകുന്നതായി പരിസരവാസികള്‍. പുഴയിലും ഓരത്തും നായകള്‍ തമ്പടിക്കുന്നത് പതിവായിരിക്കുകയാണ്. പനമരം പുഴയുടെ മാത്തൂര്‍ വയല്‍ ഭാഗത്ത് പമ്പ് ഹൗസിന് സമീപമാണ് നായകളെ കണ്ടത്. ഇവിടത്തെ കല്ലിന്‍കൂട്ടങ്ങള്‍ക്കിടയില്‍ മിക്ക നേരവും നായകള്‍ കടികൂടുന്നത് കാണാം. മത്സ്യം, തവള, ഇഴജന്തുക്കള്‍, ഞണ്ട് എന്നിവയൊക്കെയാണ് ഇവയുടെ ഭക്ഷണം. മാംസം മാത്രം ഭക്ഷിക്കുന്നതായതുകൊണ്ടാണ് ജനം പേടിയിലായത്. ഇവയുടെ കുഞ്ഞുങ്ങളെ പുഴയില്‍ ആരെങ്കിലും കൊണ്ടിട്ടതാണോ പ്രളയത്തില്‍ ഒഴുകിയെത്തിയതാണോ എന്ന് നിശ്ചയമില്ല.  ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടല്‍ക്കാടുകളോ ആണ് നീര്‍നായകളുടെ പാര്‍പ്പിടം. നദികളിലും വയലുകളിലും കായലുകളിലും ഒക്കെ ഇരതേടുന്ന നീര്‍നായകളുണ്ട്. ചില വര്‍ഗങ്ങള്‍ പേരു സൂചിപ്പിക്കുന്നതുപോലെ കടല്‍ ജലത്തിലും ജീവിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.