2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പത്രം വായിച്ചുകൊണ്ടിരിക്കെ എം.എല്‍.എ കുഴഞ്ഞുവീണു മരിച്ചു

 

ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെയുടെ എം.എല്‍.എ കനകരാജ് അന്തരിച്ചു. 64 കാരനായ കനകരാജ് ഇന്നലെ രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം അനുഭവപ്പെട്ടാണ് മരിച്ചത്. പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അണ്ണാ ഡി.എം.കെ നേതാവായ കനകരാജ് കോയമ്പത്തൂര്‍ സൂലൂരില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രതിനം ആണ് ഭാര്യ. ശണ്‍മുഖ സുന്ദരം, ഭാമവിജയ മക്കളാണ്.

കനകരാജിന്റെ നിര്യാണത്തോടെ 2016 മെയില്‍ നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം അഞ്ച് എം.എല്‍.എമാരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. സീനിവേല്‍, എ.കെ ബോസ്, ജയലളിത, കരുണാനിധി എന്നിവരാണ് മരിച്ച മറ്റു നിയമസഭാംഗങ്ങള്‍. ഇതില്‍ കരുണാനിധിയൊഴികെ ബാക്കി നാലുപേരും അണ്ണാ ഡി.എം.കെ എം.എല്‍.എമാരാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.