2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

പത്തൊമ്പതുകാരനെ വെടിവെച്ചുകൊന്ന ജെ.ഡി.യു നേതാവിന്റെ മകന്‍ കീഴടങ്ങി

ന്യൂഡല്‍ഹി: 19 കാരനെ വെടിവെച്ചു കൊന്ന ജെ.ഡി.യു നേതാവിന്റെ മകനായ റോക്കി യാദവ് കോടതിയില്‍ കീഴടങ്ങി. റോക്കിയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള പട്‌ന ഹൈക്കോടതിയുടെ വിധ്ി ഇന്നലെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് റോക്കി കീഴടങ്ങിയത്.

വിദ്യാര്‍ഥിയായ ആദിത്യ സച്‌ദേവയെ വെടിവെച്ചുകൊന്ന കേസില്‍ പട്‌ന ഹൈക്കോടതി കഴിഞ്ഞ ആഴ്ച്ച റോക്കിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.

മെയ് 7 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെ.ഡി.യു നേതാവും ബിഹാര്‍ നിയമസഭാംഗവുമായ മനോരമ ദേവിയുടെയും ബിന്ദി യാദവിന്റെയും മകനായ റോക്കി കുമാര്‍ യാദവിന്റെ കാറിനെ മറികടന്നതില്‍ പ്രകോപിതനായാണ് റോക്കി ആദിത്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന മനോരമ ദേവിയെ പാര്‍ട്ടിയില്‍ നി്ന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.