2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പത്തു ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലകളിലുമാണ് സംവരണം പ്രാബല്യത്തില്‍ വരിക.  ആറു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണാനുകൂല്യം. ഇതുസംബന്ധിച്ച വിജ്ഞാപനം മെയ് ഒന്നിന് ഉണ്ടാകുമെന്ന് തൊഴില്‍ വകുപ്പുമന്ത്രി വിജയ് റുപാനി പറഞ്ഞു. സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ പട്ടേല്‍ സമുദായത്തിനും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.