2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പത്തുലക്ഷം തീര്‍ഥാടകര്‍ എത്തി; ഇന്ത്യയില്‍നിന്നുള്ള പകുതിയിലേറെ പേര്‍ പുണ്യഭൂമിയില്‍

നിസാര്‍ കലയത്ത്

ജിദ്ദ: പരിശുദ്ധ ഹജ്ജിനായി പത്ത് ലക്ഷത്തോളം തീര്‍ഥാടകര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം പേരും ഉംറ നിര്‍വഹിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇരുപത് ലക്ഷത്തിലേറെ ഹാജിമാരുണ്ടാകും ഇത്തവണ ഹജ്ജിന് എത്തുക. അതേ സമയം ഇന്ത്യയില്‍ നിന്നും ഇതുവരെ പകുതിയിലേറെ പേര്‍ മക്കയിലും മദീനയിലുമെത്ത. ഇന്ത്യയില്‍ നിന്നാകെ 1,75025 പേരാണ് ഹജിനെത്തുക.

ഇതില്‍ 128207 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയെത്തുക. 46323 പേര്‍ സ്വകാര്യ ഗ്രൂപ്പുകളിലാണ്. ഇവരില്‍ ആകെ 93245 പേര്‍ ഇതിനകം പുണ്യഭൂമികളില്‍ എത്തി.

മൂന്ന് തരത്തിലാണ് ഹജ്ജ് നിര്‍വഹണം. ഇതില്‍ ഒന്നാമത്തേത് ആദ്യം ഉംറയും പിന്നീട് ഹജ്ജും ചെയ്യുന്നതാണ്. തമത്തുഅ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഏറ്റവും ശ്രേഷ്ഠമെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഈ രീതിയാണ് ഭൂരിഭാഗം ഹാജിമാരും തുടരുന്നത്. ഈ രീതിയില്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് ബലിയറുക്കല്‍ നിര്‍ബന്ധമാണ്. ഇതിനുള്ള സംവിധാനം സജ്ജമാണ്.

രണ്ടാമത്തെ രീതി ഹജ്ജിന് മാത്രം ഹജ്ജ് വേഷത്തില്‍ പ്രവേശിക്കലാണ്. ഉംറ, ബലികര്‍മങ്ങള്‍ ഇല്ലാത്ത ഈ രീതി ഇഫ്‌റാദ് എന്നാണ് അറിയപ്പെടുക.

മൂന്നാമത്തേത് ഹജ്ജും ഉംറയും ഒന്നിച്ചു നിര്‍വഹിക്കുന്ന ഖിറാന്‍ എന്ന രീതിയാണ്.

അവസാന ഘട്ടത്തിലെത്തുന്ന ഹാജിമാരില്‍ ചിലര്‍ ഈ രീതിയാണ് സ്വീകരിക്കാറ്. നിലവിലെ സാഹചര്യത്തില്‍ ഇതിനകം എത്തിയ ഹാജിമാരില്‍ ഭൂരിഭാഗം പേരും ഒന്നിലേറെ ഉംറകള്‍ നിര്‍വഹിച്ചു കഴിഞ്ഞു.

തിരക്കേറുന്നതിനനുസരിച്ച് ഇരു ഹറമുകളിലും വേണ്ട ക്രമീകരണങ്ങള്‍ ദിനം പ്രതി മാറുന്നുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.