2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പത്താന്‍കോട്ട് ആക്രമണം: പാകിസ്താനില്‍ റെയ്ഡും അറസ്റ്റും

ലാഹോര്‍: പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തില്‍ ഭീകരാക്രണമുണ്ടായതുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ വ്യാപക റെയ്ഡും അറസ്റ്റും. സിയാല്‍കോട്ട്, ഗുജ്‌റന്‍വാല, ഝലം, ദിന എന്നീ സ്ഥലങ്ങളിലും ചില രഹസ്യ കേന്ദ്രങ്ങളിലുമാണ് പാകിസ്താന്‍ റെയ്ഡ് നടത്തിയത്.

ഇന്ത്യ നല്‍കിയ തെളിവുകളുടേയും ടെലഫോണ്‍ നമ്പറുകളുടേയും അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് പൊലിസ് അടക്കമുള്ള സേനകള്‍ സംയുക്തമായിട്ടായിരുന്നു റെയ്ഡ്.

അതിനിടയില്‍ ഇന്ത്യ കൈമാറിയ ഒരു ടെലഫോണ്‍ നമ്പര്‍ സംബന്ധിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ബവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ മുഖ്യകേന്ദ്രത്തിലായിരുന്നുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസിസ് വെളിപ്പെടുത്തി.

പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ ആണെന്ന് ഇന്ത്യ പാകിസ്താന് നല്‍കിയ തെളിവുകളിലുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മസൂദ് കസ്റ്റഡിയിലാണെന്നും അസിസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 14 മുതല്‍ ഇയാള്‍ വീട്ടു തടങ്കലിലാണെന്നാണ് സര്‍താജ് അസിസ് മാധ്യമങ്ങളോട് പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News