2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു

മനാമ: പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ സ്വദേശി ജോസ് മത്തായി (54) ബഹ്‌റൈനില്‍  അന്തരിച്ചു. പത്തു വര്‍ഷമായി മനാമയിലെ മദന്‍ ഇലക്ട്രിക്സില്‍ ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച  താമസസ്ഥലത്തുവെച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് സല്‍മാനിയാ ആശുപത്രിയില്‍  എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്, ഐ.സി.ആര്‍.എഫ് എന്നിവയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ- ഷേര്‍ളി. മക്കള്‍-ഷിജോ, സോന. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.