2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ബീഡി കമ്പനി പുനരാവിഷ്‌കരിച്ച് തൊഴിലാളി സംഗമം

 

തൃക്കരിപ്പൂര്‍: പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ദിനെശ് ബീഡി കമ്പനി പുനരാവിഷ്‌കരിച്ച് ബീഡി തൊഴിലാളി സംഗമം. തൃക്കരിപ്പൂര്‍ മൂന്നാം ബ്രാഞ്ച് ദിനെശ് ബീഡി തൊഴിലാളികളാണ് ഇന്നലെ സംഗമിച്ചത്. പഴയകാലത്ത് ബീഡി കമ്പനികളില്‍ പത്രവായന, മറ്റു പ്രസിദ്ധീകരണങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരാള്‍ ഉച്ചത്തില്‍ വായിക്കുക പതിവായിരുന്നു. അന്ന് പത്രങ്ങള്‍ സ്ഥിരമായി വായിച്ചിരുന്ന വെങ്ങാട്ട് കുഞ്ഞിരാമന്‍ ഉച്ചത്തില്‍ പത്രം വായിച്ചാണ് സംഗമം ഉദ്ഘാടനം നിര്‍വഹിച്ചത്.
1976ലാണ് മൂന്നാം ബ്രാഞ്ച് ബീഡി കമ്പനി നിലവില്‍ വന്നത്. 1999ല്‍ ഇവിടുത്തെ തൊഴിലാളികള്‍ വിവിധ ബ്രാഞ്ചുകളിലേക്ക് വഴിമാറി. പിന്നീട് ബീഡി വ്യവസായത്തിന് തകര്‍ച്ച സംഭവിച്ചതോടെ പലരും വിവിധ തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞു. ഇവരാണ് ഇന്നലെ സംഗമിച്ചത്. മനോഹരന്‍ കൂവാരത്ത് അധ്യക്ഷനായി. പഴയകാല ബീഡി തൊഴിലാളിയും അനൗണ്‍സറുമായ കരിവെള്ളൂര്‍ രാജന്‍ മുഖ്യാതിഥിയായി. എ.കെ കുഞ്ഞിരാമ പണിക്കര്‍, കക്കുന്നം പത്മനാഭന്‍, വിനോദ് സംഘകേളി, പി. വിജയന്‍, പി. ഗോപി, കെ.വി കുഞ്ഞിരാമന്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.