2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പതിനാലു വയസുകാരനായി ഓട്ടോറിക്ഷ തൊഴിലാളികളുടെ കാരുണ്യ യാത്ര

ആലുവ: നട്ടെല്ലിനു ട്രാന്‍സ്‌ഫോയ്‌സ് മെലെറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച പടിഞ്ഞാറെ കടുങ്ങല്ലര്‍ സ്വദേശി പതിനാലു വയസുകാരന്റെ ചികിത്സ ധനസഹായാര്‍ഥം ഓട്ടോറിഷ തൊഴിലാളികള്‍ കാരുണ്യ യാത്ര നടത്തി.
ആലുവ മേഖല ഓട്ടോ ഡ്രൈവേഴ്‌സ് കോണ്‍ഗ്രസ് ഹൗസ് യൂണിറ്റിലെ പത്തോളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണു തങ്ങളുടെ ഒരു ദിവസത്തെ വരുമാനം അമലിനു നല്‍കുന്നത്.
പടിഞ്ഞാറെ കടുങ്ങല്ലൂര്‍ മൂലേപിടീക അമ്പാട്ടു വിട്ടീല്‍ അനില്കുമാര്‍ – ജ്യോതി ദമ്പതികളുടെ മകനായ അമലിനു ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണു രോഗം പിടിപ്പെട്ടത്. ആലുവ മേഖല ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ രക്ഷാധികാരി ഹനീഫ ഞറളക്കാടന്‍ കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.പി.ജോസഫ്, സെക്രട്ടറി കെ.പി ജോയ്, ബിജൂ ഏലിയാസ് , കെ.എസ്. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. അമലിന്റെ ചികിത്സയ്ക്കായി മുപ്പത്തടം എസ്.ബി.ടി ശാഖയില്‍ 673632922129 അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News