2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പതിനാറു വര്‍ഷമായി ഒളിവിലായിരുന്ന വാഹന മോഷ്ടാവ് പിടിയില്‍

മലപ്പുറം: വിവിധ കേസുകളിലായി പതിനാറു വര്‍ഷമായി ഒളിവിലായിരുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയില്‍. ജില്ലക്കകത്തും പുറത്തുമായി നിരവധി സ്‌റ്റേഷനുകളില്‍ പ്രതിയായ വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടി അബ്ദുല്‍ ലത്തീഫ്(43) ആണ് പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം മലപ്പുറം പൊലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. 1999 ജൂലൈ മാസം കോഡൂര്‍ സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് മോഷ്ടിച്ചിരുന്നു. സംഭവത്തില്‍ മലപ്പുറം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയിരുന്നില്ല. സബ് ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം വനിതാ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരാമണി, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.എ മുഹമ്മദ് ഷാക്കിര്‍, എന്‍.എം അബ്ദുല്ല ബാബു, സി.പി.ഒ മാരായ ഇന്ദ്രജിത്ത്, യൂനുസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.