2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പണ്ഡിത പ്രതിഭാ പുരസ്‌കാരം സമര്‍പ്പിച്ചു

കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമര്‍പ്പിച്ചു. പണ്ഡിതരെ ആദരിക്കുന്നത് വിശുദ്ധാത്മാക്കള്‍ സന്തോഷിക്കുന്ന മുഹൂര്‍ത്തമാണെന്ന് ജിഫ്‌രി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ ചരിത്രം പരിശോധിച്ചാല്‍ കഴിവുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തതായി കാണാം. മുഹമ്മദ് നബി (സ) യുടെ കാലത്തും തന്റെ അനുചരന്‍മാരില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചിട്ടുണ്ട്. കഴിവുള്ളവരെ ആദരിക്കല്‍ നിര്‍ബന്ധമായ ബാധ്യതയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലയില്‍ സമസ്തയുടെ അത്താണിയാണ് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ബാഖവി പെരുമുഖം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് പ്രശസ്തി പത്രം വായിച്ചു. ഉമര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍, എന്‍.അബ്ദുല്ല മുസ്‌ലിയാര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായ്, എ.പി.പി തങ്ങള്‍ കാപ്പാട്, വി.എം ഉമര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, അബ്ദുല്‍ ബാരി ബാഖവി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍, കെ.പി കോയ, സലാം ഫൈസി മുക്കം സംസാരിച്ചു. ഒ.പി.എം അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അബ്ദുസ്സലാം കളരാന്തിരി നന്ദിയും പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.