2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പണിമുടക്ക് ജനങ്ങള്‍ തള്ളിയെന്ന് ബി.ജെ.പി

തിരുവനന്തപുരം: അനവസരത്തിലും അനാവശ്യവുമായി നടത്തിയ പണിമുടക്ക് ജനങ്ങള്‍ തള്ളിയ കാഴ്ചയാണ് രാജ്യമെമ്പാടും കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ . കേരളത്തില്‍ മാത്രമാണ് പണിമുടക്ക് ഭാഗികമായെങ്കിലും നടന്നത്. അതുതന്നെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതിനാല്‍ ജനങ്ങള്‍ ഭീതിയോടെ വാഹനങ്ങള്‍ റോഡില്‍ ഇറക്കിയില്ലെന്നേയുള്ളൂ. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ പണിമുടക്ക് ആഹ്വാനത്തെ അവഗണിച്ചു. കേരളത്തില്‍ ജോലി ചെയ്യാന്‍ തയാറായ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലിസ് തയാറായില്ലെന്ന പരാതി ഗൗരവമുള്ളതാണെന്നും പണിമുടക്കാനുള്ള അവകാശങ്ങളെപോലെ തന്നെ പണിചെയ്യാനുള്ള അവകാശവുമുണ്ടെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.