2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

പണമുള്‍പ്പെടെ 14 കോടിയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുനിന്ന് ഇതുവരെ പണമുള്‍പ്പെടെ 14 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. ഇതില്‍ ഏഴു കോടിയും സ്വര്‍ണവും മദ്യവും മയക്കുമരുന്നുമെല്ലാം ഉള്‍പ്പെടും. ഉറവിടം വ്യക്തമാക്കാന്‍ കഴിയാതിരുന്നവരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകള്‍ ഹാജരാക്കി കാരണം ബോധിപ്പിച്ചാല്‍ പണം തിരികെ നല്‍കും.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സി വിജില്‍ ആപ്പിലൂടെ ഇതുവരെ 16,754 പരാതികള്‍ ലഭിച്ചു. ഇതില്‍ 14,447 പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കും. കണ്ണൂര്‍ ജില്ലയില്‍നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്, 1,905 എണ്ണം. ഇതില്‍ 1,698 പരാതികള്‍ ശരിയാണെന്ന് ബോധ്യമായി. പോസ്റ്ററുകളും ബാനറുകളുമായി ബന്ധപ്പെട്ട് 11,838 പരാതി ലഭിച്ചു. ഇതില്‍ 10,460 പരാതികള്‍ ശരിയാണെന്നു ബോധ്യമായി. മദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 22 പരാതിയും പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 28 പരാതികളും ലഭിച്ചെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.