2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പണമില്ല; വൃക്ക വില്‍ക്കാനൊരുങ്ങി സ്വതന്ത്ര സ്ഥാനാര്‍ഥി

 

ദൂബ്രി: മത്സരിക്കാന്‍ പണം കണ്ടെത്താനായില്ലെങ്കില്‍ വൃക്ക വിറ്റ് പണമുണ്ടാക്കാനുള്ള നീക്കവുമായി സ്വതന്ത്ര സ്ഥാനാര്‍ഥി. അസമിലെ മൊഡാദി ഗ്രാമവാസിയായ സുകൂര്‍ അലിയാണ് മത്സരിക്കാന്‍ വൃക്ക വിറ്റിട്ടാണെങ്കിലും പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചത്.

ചെറുപ്പം മുതല്‍ താന്‍ കാണുന്നത് നേതാക്കള്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനു മാത്രമായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ്. പാവങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ആര്‍ക്കും ഒരുതരത്തിലുള്ള വേവലാതിയും ഇല്ല. ഇത്തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് മത്സരിക്കുന്നത്.
തൊഴില്‍രഹിതനായ സുകൂര്‍ അലി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പകുതി വിറ്റ് നാട്ടുകാര്‍ക്കായി ശിബാലി നദിക്ക് കുറുകെ പാലം നിര്‍മിച്ചത്. കുടിവെള്ളം, ഗതാഗത സൗകര്യം എന്നിവയുടെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നവരാണ് മൊഡാദിയിലുള്ളവരെന്ന് ജനങ്ങള്‍ പറയുന്നു. ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യവുമുണ്ട് സുകൂര്‍ അലി സ്വതന്ത്രനായി മത്സരിക്കുന്നതിനു പിന്നില്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.