2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പണം പിന്‍വലിക്കല്‍: പരിധി നിശ്ചയിക്കുന്നത് പ്രായോഗികമാകില്ല

ന്യൂഡല്‍ഹി: ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചിയിക്കുന്നത് പ്രായോഗികമാവില്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്.
ഫിനാന്‍സ് ആക്ട് 2017 പ്രകാരം, പ്രതിദിനം രണ്ടു ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പിഴ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ പ്രതികരണം. നേരത്തെ, പിഴകൂടാതെ മൂന്നുലക്ഷം രൂപവരെ പണമിടപാട് നടത്താമായിരുന്നത് ഭേദഗതി വരുത്തി കൊണ്ട് മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ഫിനാന്‍സ് ആക്ട് 2017 നിയമമാക്കിയത്.
അക്കൗണ്ടുള്ള ശാഖയില്‍ ഫീസില്ലാതെ രണ്ടുലക്ഷം രൂപവരെ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാം. രണ്ടുലക്ഷം രൂപയ്ക്കുമേലുള്ള ഇടപാടുകളില്‍ ഓരോ ആയിരം രൂപയ്ക്കും അഞ്ച് രൂപവീതം ഫീസ് നല്‍കണം. അക്കൗണ്ടില്ലാത്ത ശാഖകളിലൂടെ പ്രതിദിനം 25,000 രൂപയുടെ ഇടപാട് ഫീസില്ലാതെ നടത്താം. 25,000 രൂപയ്ക്കുമേലുള്ള ഇടപാടില്‍ ഓരോ ആയിരം രൂപയ്ക്കും അഞ്ച് രൂപ വീതം ഫീസുണ്ട്.
കള്ളപ്പണം തടയുന്നതിനായി പണമായിട്ടുള്ള ഇടപാടുകള്‍ രണ്ടു ലക്ഷമായി കുറക്കുമെന്ന് ഫെബ്രുവരി ഒന്നിന് ധനമന്ത്രി ജയ്റ്റിലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരേയാണ് രാജ്യത്തെ നികുതി ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News