2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പണം നശിപ്പിക്കലും ആര്‍.ബി.ഐയ്ക്ക് തലവേദന

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ക്കു മാത്രമല്ല റിസര്‍വ് ബാങ്കും നേരിടുന്നതു കടുത്ത പ്രതിസന്ധി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇവയെല്ലാം ആര്‍.ബി.ഐ ശേഖരിക്കുകയാണ്. എതാണ്ട് 15 ദശലക്ഷം നോട്ടുകളാണ് ഇപ്പോള്‍ ആര്‍.ബി.ഐയില്‍ എത്തിച്ചു നശിപ്പിച്ചത്.
മുംബൈയിലെ ഫോര്‍ട്ട്, ബേലാപൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലെത്തിച്ചാണു നോട്ടുകള്‍ നശിപ്പിക്കുന്നത്. മുംബൈയില്‍ മാത്രം 70,000 മുതല്‍ 80,000 ചാക്കുകെട്ടുകളാണു നശിപ്പിക്കാനായി എത്തിച്ചിട്ടുള്ളതെന്ന് ആര്‍.ബി.ഐയിലെ കറന്‍സി മാനേജ്‌മെന്റ് വിഭാഗത്തിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
അസാധുവാക്കിയ നോട്ടുകളില്‍ 70 ശതമാനം നശിപ്പിച്ചിട്ടുണ്ട്. അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിനുശേഷം നവംബര്‍ 14 മുതലാണു നശിപ്പിക്കല്‍ തുടങ്ങിയത്.

അതേസമയം 1978ല്‍ നോട്ട് അസാധുവാക്കിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും ആര്‍.ബി.ഐ പറയുന്നു. നോട്ടുകള്‍ പൊടിച്ച് പേപ്പര്‍ വെയ്റ്റ്, ഭൂമി നികത്തല്‍, എളുപ്പത്തില്‍ തീ കത്തിക്കാന്‍ ഉപയോഗിക്കുന്ന വസ്തു എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News