2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

പണം നല്‍കാത്ത കാരണത്താലുള്ള പരാതികള്‍ ബലാത്സംഗ പരിധിയില്‍ വരില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇടപാടുകാരന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ ലൈംഗിക തൊഴിലാളികള്‍ക്കു ബലാല്‍സംഗം ചെയ്‌തെന്നു പരാതിപ്പെടാനാവില്ലെന്ന് സുപ്രിംകോടതി. ഇടപാടുകാര്‍ക്കൊപ്പം കിടപ്പറ പങ്കിട്ട ശേഷം പണംനല്‍കാന്‍ വിസമ്മതിച്ച മൂന്നു പേര്‍ക്കെതിരേ ബംഗളൂരു സ്വദേശിനി നല്‍കിയ ബലാല്‍സംഗ പരാതി തള്ളിയാണ് സുപ്രിംകോടതിയുടെ നടപടി.
പരാതിക്കാരി വിചാരണക്കോടതിയില്‍ തെളിവ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതൊരു പവിത്ര സത്യമായി കാണാനാവില്ലെന്നു പിനകി ചന്ദ്രഘോഷ്, അമിതവ് റോയ് എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. കേസിലെ തെളിവുകള്‍ വിചാരണക്കോടതി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെങ്കിലും അതൊരു വേദവാക്യമായികണ്ട് നടപടിയെടുക്കാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.
ബംഗളൂരു സ്വദേശിനിയായ 20 വയസ്സുള്ള വീട്ടുജോലിക്കാരിയെ മൂന്നുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ പരാതിയില്‍ മൂന്നുപേരേയും കുറ്റവിചാരണ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവുചോദ്യംചെയ്താണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.         


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.