2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പഠിപ്പു മുടക്കിന് ആഹ്വാനം വിഷ്ണുനാഥിനെതിരെ തട്ടത്തുമല സ്‌കൂളിലെ രക്ഷിതാക്കള്‍ കോടതിയിലേക്ക്

കിളിമാനൂര്‍ : കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി .സി. വിഷ്ണുനാഥിനെതിരെ കിളിമാനൂര്‍  തട്ടത്തുമല സ്‌കൂളിലെ ഒരു സംഘം രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
സ്വാശ്രയസമരത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാഷ്ട്രീയം പാടില്ലെന്ന് 1996 ല്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരാണ് പഠിപ്പ് മുടക്കിനുള്ള ആഹ്വാനമെന്നും, കോടതി അലക്ഷ്യത്തിന്  ഹര്‍ജി നല്‍കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.വിദ്യാര്‍ഥിി സംഘടനകള്‍ സ്‌കൂളുകളില്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്നത് മനസ്സിലാക്കാനാകും. എന്നാല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ വിഷ്ണുനാഥാണ് സമരത്തിന് ആഹ്വാനം ചെയ്തതെന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്ന് രക്ഷിതാക്കള്‍ പറയുന്നു.തട്ടത്തുമല വാഴോട് മണ്‍വീണ വീട്ടില്‍ കെ ജി ബിജു ,തട്ടത്തുമല യാഷ് മന്‍സിലില്‍ യഹിയ തുടങ്ങിയവരാണ് അഡ്വ .സിജു കമലാസനന്‍ മുഖാന്തിരം കോടതിയെ സമീപിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News