2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പട്ടികജാതി പ്രൊമോട്ടര്‍ നിയമനം

കോഴിക്കോട്: സംസ്ഥാനത്തെ 14 ജില്ലകളിലെയും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളിലെ പട്ടികജാതി വികസന ഓഫിസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ 18നും 40നുമിടയില്‍ പ്രായമുള്ളവരും പ്ലസ്ടു പാസായവരുമായിരിക്കണം. ഓരോ ജില്ലയിലെയും പ്രൊമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നാണ് നിയമിക്കുക.  എസ്.എസ്.എല്‍.സിയാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 50 വയസ്.

മൂന്നു വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ  പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. താല്‍പ്പര്യമുള്ളവര്‍ 30ന് മുന്‍പായി ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫിസ്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.