2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പട്ടികജാതിക്കാര്‍ക്ക് വിദേശ തൊഴിലിന് ധനസഹായം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കു വിദേശ തൊഴിലിനു ധനസഹായം നല്‍കുന്നു.
20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. വിദേശ തൊഴില്‍ ദാതാവില്‍ നിന്നു തൊഴില്‍ കരാര്‍പത്രം, വിസ എന്നിവ ലഭിച്ചിരിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ യോഗ്യതകള്‍ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫിസിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലോ 30നു വൈകിട്ട് അഞ്ചിനു മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370379.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.