2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പട്ടാമ്പി നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം ഊര്‍ജിതമാക്കി ശ്രീകണ്ഠന്‍

പട്ടാമ്പി: പാലക്കാട് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ പട്ടാമ്പി നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചത് തോട്ടുംകരയില്‍നിന്നാണ്. തുടര്‍ന്ന് പട്ടാമ്പി മണ്ഡലത്തിലെ 54 പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി. പര്യടനം നടത്തിയ എല്ലാ പ്രദേശങ്ങളിലും സ്ഥാനാര്‍ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ചുട്ടു പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ വയോധികരായ സ്ത്രീകളും പുരുഷന്മാരടക്കം ഒട്ടേറെ പേരാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി എല്ലാ പ്രദേശങ്ങളിലും കാത്തു നിന്നത്.
പര്യടനം നടത്തുന്ന മേഖലകളിലെല്ലാം കുട്ടികളും വലിയ ആവേശത്തിലാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനായെത്തുന്നത്. കുട്ടികള്‍ കൂട്ടത്തോടെ സെല്‍ഫി എടുക്കാനും വോട്ട് അഭ്യര്‍ത്ഥിക്കാനും വലിയ ആവേശത്തോടെ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ട്.
പട്ടാമ്പി മണ്ഡലത്തിലെ ചെറിയ കടകളിലും സ്ഥാപനങ്ങളിലും ചെന്ന് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. പട്ടാമ്പിയിലെ നിള ആശുപത്രിയിലും സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്ഥിക്കൊപ്പം മുന്‍ എംഎല്‍എ സി പി മുഹമ്മദും വോട്ട് അഭ്യര്‍ത്ഥിക്കാനായി ഒപ്പമുണ്ടായിരുന്നു. രാത്രിയോടെ പട്ടാമ്പിയിലെ പര്യടനം കുഞ്ഞുകുറുശ്ശിയില്‍ സമാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.